04:15pm 09 November 2026
NEWS
സിന്ദൂരം വെടിമരുന്നാകുന്നത്‌ പാകിസ്ഥാൻ കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
23/05/2025  06:46 AM IST
nila
സിന്ദൂരം വെടിമരുന്നാകുന്നത്‌ പാകിസ്ഥാൻ കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സിന്ദൂരം വെടിമരുന്നാകുന്നത്‌ പാകിസ്ഥാൻ കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി ഇന്ത്യയുടെ സംയുക്ത സൈന്യം പാകിസ്ഥാനെ ചക്രവ്യൂഹത്തിലാക്കിയെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ സംയുക്ത സൈന്യം സൃഷ്ടിച്ച ചക്രവ്യൂഹത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി മുട്ടുമടക്കാൻ പാകിസ്ഥാൻ നിർബന്ധിതമായെന്നും അദ്ദേഹം പറഞ്ഞു. അമൃത് ഭാരത് സ്റ്റേഷനുകളായി വികസിപ്പിച്ച രാജ്യത്തെ 103 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ വടകര, ചിറയിൻകീഴ്, പുതുച്ചേരിയിലെ മാഹി ഉൾപ്പെടെ 103 റയിൽവെ സ്റ്റേഷനുകളാണ് അമൃത് ഭാരത് സ്റ്റേഷനുകളാക്കി ഉയർത്തിയത്. 

തന്റെ ഞരമ്പുകളിലൂടെ ഇപ്പോൾ ഓടുന്നത് രക്തമല്ല, സിന്ദൂരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനുമായി വ്യാപാരകാര്യങ്ങളിൽ ഇനിയൊരു ചർച്ചയുമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള ചർച്ച പാക് അധീന കശ്മീരിന്റെ കാര്യത്തിൽമാത്രമാകും. ഓരോ ഭീകരാക്രമണത്തിനും പാകിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 

 ഓരോ ഭീകരാക്രമണത്തിനും പാകിസ്ഥാൻ കനത്തവില നൽകേണ്ടിവരും. ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടി വെറുമൊരു പ്രതികാരമായിരുന്നില്ല. നീതിയുടെ പുതിയരൂപമാണ് നടപ്പാക്കിയത്. ആണവഭീഷണി ഉയർത്തിയാൽ ഇന്ത്യ ഭയപ്പെടില്ല. ഭീകരാക്രമണം നടത്തുന്നവരെയും അവരെ പോറ്റിവളർത്തുന്ന സർക്കാരിനെയും നമ്മൾ വേറിട്ടു കാണുന്നില്ല, ഒന്നായിട്ടാണ് കാണുന്നത് -മോദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img